ട്രെയിനില്‍നിന്ന് ചാടിയിറങ്ങാന്‍ ശ്രമം; കൗമാരക്കാർക്ക് ദാരുണാന്ത്യം
ചാലക്കുടി: കൊരട്ടിയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍നിന്ന് ഇറങ്ങുന്നതിനിടെ കൗമാരക്കാരായ രണ്ട് കുട്ടികൾ മരിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്നിനാണ് അപകടമുണ്ടായത്. കൊരട്ടി സ്വദേശികളായ കൃഷ്ണകുമാര്‍(16), സഞ്ജയ്(17)എന്നിവരാണ് മരിച്ചത്.
കൊച്ചിയില്‍ നിന്ന് തൃശൂരിലേക്ക് വരികയായിരുന്നു ഇരുവരും. ട്രെയിനിന് കൊരട്ടിയില്‍ സ്റ്റോപ് ഉണ്ടായിരുന്നില്ല. ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍നിന്ന് ചാടി ഇറങ്ങുമ്പോഴാണ് അപകടം.ഒരാള്‍ ട്രെയിനിന് അടിയില്‍പെട്ടു. മറ്റേയാള്‍ പ്ലാറ്റ്ഫോമില്‍ തലയിടിച്ച് വീണുമാണ് മരിച്ചത്.
Leave A Comment