വായ്പ അടച്ചുതീർത്തിട്ടും ആധാരം നൽകിയില്ല, മൂന്നാഴ്ചയ്ക്കകം നൽകണം
പറവൂർ : വായ്പയെടുത്ത തുക മുഴുവൻ അടച്ചുതീർത്ത ശേഷവും ആധാരം ലഭിക്കാതിരുന്ന ഉടമയ്ക്ക് മൂന്നാഴ്ചയ്ക്കകം അത് തിരിച്ചുനൽകാൻ ഹൈക്കോടതിയുടെ ഉത്തരവ്.
പറവൂർ സഹകരണ ബാങ്കിൽനിന്നും 2015-ൽ വായ്പയെടുത്ത തോന്ന്യകാവ് സ്വദേശിനി ശാന്തയ്ക്കാണ് ആധാരം നൽകാൻ കോടതി ഉത്തരവിട്ടത്. വായ്പയ്ക്ക് 10 വർഷം കാലാവധി ഉണ്ടായിരുന്നെങ്കിലും 2017-ൽ തുക മുഴുവൻ തിരിച്ചടച്ചു. ആധാരത്തിന് സമീപിച്ചപ്പോൾ കുടിശ്ശികയുണ്ടെന്നായി ബാങ്ക്. ഇതു സംബന്ധിച്ച് നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്.
Leave A Comment