എപ്പോഴൊക്കെ മോദി ജപ്പാനിൽ പോയിട്ടുണ്ടോ അന്നൊക്കെ നോട്ട് നിരോധിച്ചിട്ടുണ്ട്- ഖാർഗെ
ബെംഗളൂരു: 2000 രൂപ നോട്ട് പിന്‍വലിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. മോദി എപ്പോഴൊക്കെ ജപ്പാൻ സന്ദർശനം നടത്തിയിട്ടുണ്ടോ അന്നൊക്കെ നോട്ട് നിരോധിച്ചിട്ടുണ്ടെന്ന് ഖാർഗെ ആരോപിച്ചു. കർണാടകയിൽ സിദ്ധരാമയ്യ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽവെച്ചായിരുന്നു ആരോപണം.
ജനങ്ങളെ പ്രതിസന്ധിയിലാക്കാനുള്ള മറ്റൊരു നോട്ട് നിരോധനമാണ് ഇതെന്ന് കൂട്ടിച്ചേർത്ത അദ്ദേഹം, നോട്ട് നിരോധനം കൊണ്ട് രാജ്യത്തിന് ഗുണമാണോ നഷ്ടമാണോ ഉണ്ടാകുക എന്ന് പ്രധാനമന്ത്രിക്ക് അറിയില്ലെന്നും പറഞ്ഞു.
'മോദി മറ്റൊരു ഉത്തരവ് കൂടി പുറപ്പെടുവിച്ചിരിക്കുകയാണ്. അദ്ദേഹം എപ്പോഴൊക്കെ ജപ്പാനിലേക്ക് പോയിട്ടുണ്ടോ അന്നൊക്കെ അദ്ദേഹം നോട്ട് നിരോധിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ ജപ്പാനിൽ പോയപ്പോഴാണ് ആയിരം രൂപയുടെ നോട്ട് നിരോധിച്ചത്. ഇത്തവണ ജപ്പാനിൽ പോയപ്പോൾ രണ്ടായിരം രൂപയുടെ നോട്ട് നിരോധിച്ചു'- ഖാർഗെ ആരോപിച്ചു.
Leave A Comment