ചെന്നൈയിൽ ലോക്മാന്യതിലക് എക്സ്പ്രസിൽ തീപിടിത്തം
ചെന്നൈ: തമിഴ്നാട് ചെന്നൈയിൽ ലോക്മാന്യതിലക് എക്സ്പ്രസ് ട്രെയിനിൽ തീപിടിത്തം. ചെന്നൈ ബേസിൻ ബ്രിഡ്ജിന് സമീപമായിരുന്നു മുംബൈ-ചെന്നൈ ലോക്മാന്യതിലക് ട്രെയിനിൽ തീപിടിത്തം ഉണ്ടായത്.
നിർത്തിയിട്ടിരുന്ന ട്രെയിനിലാണ് തീപിടിത്തം ഉണ്ടായതെന്നാണ് കരുതുന്നത്. ആളുകൾ ഭയചകിതരായി തൊട്ടടുത്ത് നിർത്തിയിട്ടിരുന്ന ട്രെയിനിലേക്ക് ചാടിക്കയറി. സംഭവത്തിൽ ആർക്കും പരിക്കില്ലെന്നാണ് റിപ്പോർട്ട്.
Leave A Comment