ഏകീകൃത സിവിൽ കോഡിനെ പിന്തുണച്ച് ആം ആദ്മി പാർട്ടി
ന്യൂഡൽഹി: ഏകീകൃത സിവിൽ കോഡിനെ പിന്തുണച്ച് ആം ആദ്മി പാർട്ടി. ഏകീകൃത സിവില്‍ കോഡ് കൊണ്ടുവരണമെന്ന് ഭരണഘടനയുടെ 44-ാം അനുച്ഛേദത്തില്‍ പറയുന്നുണ്ടെന്ന് എഎപി നേതാവ് സന്ദീപ് പഥക് പറഞ്ഞു.
എല്ലാ മത വിഭാഗങ്ങളുമായും രാഷ്ട്രീയ പാര്‍ട്ടികളുമായി ചര്‍ച്ച നടത്തി വിഷത്തില്‍ സമവായം കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നേരത്തെ, സിവിൽ കോഡുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ചോദ്യമുന്നയിച്ചിരുന്നു. ഇത് ഏറെ ചർച്ചയ്ക്കും വഴിവച്ചിരുന്നു.
ഒരു രാജ്യത്ത് രണ്ട് നിയമങ്ങൾ എങ്ങനെ സാധ്യമാകുമെന്നാണ് പ്രധാനമന്ത്രി ചോദിച്ചത്. മുത്തലാഖിനെ പിന്തുണക്കുന്നവർ മുസ്ലീം പെണ്‍കുട്ടികളോട് ചെയ്യുന്നത് അനീതിയാണെന്നും മോദി പറഞ്ഞു.
ഭരണഘടനയും തുല്യനീതിയാണ് ആവശ്യപ്പെടുന്നത്. സുപ്രീംകോടതിയും ഏക സിവില്‍ കോഡ് നടപ്പാക്കാനാണ് ആവശ്യപ്പെടുന്നതെന്നും മോദി പറഞ്ഞു.
ഏക സിവില്‍ കോഡില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. രാഷ്ട്രീയ നേട്ടത്തിനാണ് പ്രതിപക്ഷം ഏക സിവില്‍ കോഡിനെ ഉപയോഗിക്കുന്നത്. ഭയം കൊണ്ടാണ് പ്രതിപക്ഷം ഒന്നിക്കുന്നതെന്നും മോദി പരിഹസിച്ചു.
Leave A Comment