ദേശീയം

മണിപ്പുരിൽ സ്കൂളിന് മുന്നിൽ സ്ത്രീയെ വെടിവച്ചുകൊന്നു; വീണ്ടും സംഘർഷം

ഇംഫാൽ: മണിപ്പുരിൽ വീണ്ടും സംഘർഷം. ഇംഫാലിലെ സ്കൂളിന് മുന്നിലുണ്ടായ വെടിവയ്പിൽ സ്ത്രീ കൊല്ലപ്പെട്ടു. കലാപം അരങ്ങേറുന്ന മണിപ്പുരിൽ കഴിഞ്ഞ ദിവസമാണ് സ്കൂളുകൾ തുറന്നത്.

സ്ത്രീ വെടിയേറ്റ് മരിച്ചതിന് പിന്നാലെ മേഖലയിൽ വീണ്ടും സംഘർഷം ശക്തമായി. കഴിഞ്ഞ ദിവസം ഇംഫാല്‍ നഗരത്തിലെയും നാഗാ ഗോത്ര മേഖലയിലെയും ഏതാനും സ്കൂളുകള്‍ മാത്രമാണ് തുറന്നത്.

ഇതിനിടെ, തൗബൂല്‍ ജില്ലയില്‍ അര്‍ധസൈനിക വിഭാഗത്തില്‍പെട്ട സൈനികന്‍റെ വീട് അക്രമികള്‍ തീവച്ചു നശിപ്പിച്ചു. കാംഗ്പോക്പിയിലും ബിഷ്ണുപുരിലും കഴിഞ്ഞ രണ്ടു ദിവസമായി ഏറ്റുമുട്ടല്‍ തുടരുകയാണ്.

Leave A Comment