ദേശീയം

'മൂത്രമൊഴിച്ചതില്‍ മാപ്പുചോദിക്കുന്നു'; കാല്‍കഴുകി ബിജെപി മുഖ്യമന്ത്രി

ഭോ​പ്പാ​ൽ: ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ൻ ആ​ദി​വാ​സി യു​വാ​വി​ന്‍റെ മു​ഖ​ത്ത് മൂ​ത്ര​മൊ​ഴി​ച്ച സം​ഭ​വ​ത്തി​ല്‍ കാ​ല്‍​ക​ഴു​കി മാ​പ്പു പ​റ​ഞ്ഞ് മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​ൻ. സം​ഭ​വ​ത്തി​ൽ വ്യാ​പ​ക വി​മ​ർ​ശ​നം ഉ​യ​ർ​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് മു​ഖം ര​ക്ഷി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ ന​ട​പ​ടി.

ആ​ദി​വാ​സി യു​വാ​വാ​യ ദ​ഷ്മ​ത് രാ​വ​ത്തി​നെ മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി​യു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ലെ​ത്തി​ച്ചാ​ണ് കാ​ല്‍ ക​ഴു​കി​യ​ത്. "ആ ​വീ​ഡി​യോ ക​ണ്ട് ഞാ​ന്‍ വേ​ദ​നി​ച്ചു. ഞാ​ന്‍ നി​ങ്ങ​ളോ​ട് മാ​പ്പ് പ​റ​യു​ന്നു. എ​നി​ക്ക് നി​ങ്ങ​ള്‍ ദൈ​വ​ത്തെ പോ​ലെ​യാ​ണ്' കാ​ല്‍ ക​ഴു​കി​യ​തി​ന് ശേ​ഷം മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

അ​തേ​സ​മ‍​യം, യു​വാ​വി​ന്‍റെ ദേ​ഹ​ത്ത് മൂ​ത്ര​മൊ​ഴി​ച്ച​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൊ​ടും​ക്രൂ​ര​ത​യു​ടെ ദൃ​ശ്യ​ങ്ങ​ൾ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് പ്ര​തി​യാ​യ പ്ര​വേ​ശ് ശു​ക്ല​യെ ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ അ​റ​സ്റ്റ് ചെ​യ്ത​ത്.

നി​ല​ത്തി​രി​ക്കു​ക​യാ​യി​രു​ന്ന രാ​വ​ത്തി​ന്‍റെ ദേ​ഹ​ത്ത് പ്ര​വേ​ശ് ശു​ക്ല എ​ന്ന ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ൻ മൂ​ത്ര​മൊ​ഴി​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​ക്കെ​തി​രേ ക​ർ​ക്ക​ശ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശി​ച്ചി​രു​ന്നു. ദേ​ശീ​യ സു​ര​ക്ഷാ നി​യ​മം, എ​സ്‌​സി-​എ​സ്ടി സം​ര​ക്ഷ​ണ നി​യ​മം തു​ട​ങ്ങി​യ വ​കു​പ്പു​ക​ൾ ചേ​ർ​ത്താ​ണ് കേ​സ്.

Leave A Comment