ദേശീയം

ബംഗാളിലെ 697 ബൂത്തുകളിലേക്കുള്ള റീ പോളിങ് തുടങ്ങി; സുരക്ഷ ശക്തമാക്കി

കൊൽക്കത്ത: പശ്ചിമ ബംഗാളില്‍ തദ്ദേശ തെരഞ്ഞെടുപ്പിനിടെ സംഘര്‍ഷവും ബൂത്ത് പിടിത്തവും നടന്ന കേന്ദ്രങ്ങളില്‍ ഇന്ന്  റീ പോളിങ് നടത്തും. പുരുളിയ,ബീര്‍ഭൂം, ജല്‍പായ്ഗുരി, സൗത്ത് 24 പാര്‍ഗാന എന്നിവിടങ്ങളിലാണ് റി പോളിങ് നടക്കുക.

175 പോളിങ് ബൂത്തുകളുള്ള മുര്‍ഷിദാബാദിലടക്കം 697 ബൂത്തികളില്‍ നാളെ റീപോളിങ് നടക്കും. രാവിലെ 7 മണിമുതല്‍ 5 മണിവരെയാണ് തെരഞ്ഞെടുപ്പ്. പ്രദേശത്ത് കല്ലേറുണ്ടായതിനെ തുടര്‍ന്ന് മുര്‍ഷിദാബാദിലെ ഖാര്‍ഗ്രാമില്‍ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചു.

Leave A Comment