പശ്ചിമബംഗാളിൽ റീ പോളിംഗിനിടെ വീണ്ടും സംഘർഷം
കോൽക്കത്ത: പശ്ചിമബംഗാളിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്‍റെ റീ പോളിംഗിനിടെ വീണ്ടും സംഘർഷം. പുര്‍ബ മേദിനിപുരിലെ തംലുകിലാണ് സംഘര്‍ഷമുണ്ടായത്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിനെ ബിജെപി പ്രവര്‍ത്തകര്‍ മര്‍ദിച്ചതായും പരാതിയുണ്ട്.കഴിഞ്ഞദിവസം ബൂത്ത് പിടിത്തം ഉൾപ്പെടെ ക്രമക്കേടുകൾ നടന്ന പോളിംഗ് ബൂത്തുകളിലാണ് ഇന്ന് വീണ്ടും വോട്ടെടുപ്പ് നടത്താൻ തെരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിച്ചത്.
മുർഷിദാബാദ് ജില്ലയിലെ 175 ബൂത്തുകളിലും മാൽഡയിലെ 112 ബൂത്തുകളിലും വീണ്ടും വോട്ടെടുപ്പ് നടക്കുകയാണ്. നാദിയ ജില്ലയിലെ 89 ബൂത്തുകളിലും നോർത്ത് 24 പർഗനാസിലെ 46 ബൂത്തുകളിലും സൗത്ത് 24 പർഗനാസിലെ 36 ബൂത്തുകളിലും വോട്ടെടുപ്പ് നടക്കുന്നുണ്ട്.
Leave A Comment