ഭാരത് ജോഡോ 2.0 ഉടനെന്ന് കോൺഗ്രസ്
മുംബൈ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ രണ്ടാംഘട്ടം ഉടൻ ആരംഭിക്കുമെന്ന സൂചന നൽകി കോൺഗ്രസ് നേതാക്കൾ.ഗുജറാത്തിൽ നിന്ന് ആരംഭിച്ച് മേഘാലയയിൽ അവസാനിക്കുന്ന തരത്തിൽ നിശ്ചയിച്ചിരിക്കുന്ന യാത്ര ഉടൻതന്നെയുണ്ടാകുമെന്ന് മഹാരാഷ്ട്ര പിസിസി അധ്യക്ഷൻ നാനാ പഠോളെ അറിയിച്ചു. എന്നാൽ ഇക്കാര്യം ഹൈക്കമാൻഡ് സ്ഥിരീകരിച്ചിട്ടില്ല.
രാഹുലിന്റെ ഭാരത് ജോഡോ യാത്രയ്ക്ക് സമാന്തരമായി മഹാരാഷ്ട്രയിലുടനീളം യാത്ര നടത്തുമെന്നും പഠോളെ അറിയിച്ചു.
2022 സെപ്റ്റംബർ ഏഴിന് കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച ഭാരത് ജോഡോ യാത്ര, 12 സംസ്ഥാനങ്ങളിലുടെയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലൂടെയും കടന്ന് 3,970 കിലോമീറ്റർ അകലെ ജമ്മു കാഷ്മീരിലെ ശ്രീനഗറിൽ 2023 ജനുവരി 30-നാണ് അവസാനിച്ചത്.
Leave A Comment