രാഷ്ട്രപതി ഒപ്പ് വച്ചു; ഡല്‍ഹി സര്‍വീസസ് ആക്ട് നിയമമായി
ന്യൂഡല്‍ഹി: ഡല്‍ഹി ഓര്‍ഡിനന്‍സിന് പകരം കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഡല്‍ഹി സര്‍വീസസ് ആക്ട് അടക്കം നാല് ബില്ലുകള്‍ നിയമമായി. പാര്‍ലമെന്റ് പാസാക്കിയ ബില്ലില്‍ രാഷ്ട്രപതി ഒപ്പുവച്ചതോടെയാണ് നിയമം പ്രാബല്യത്തില്‍ വന്നത്.
ഡല്‍ഹി സര്‍വീസ് ആക്ട്, ഡിജിറ്റല്‍ പേഴ്സണല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ ബില്‍, രജിസ്ട്രേഷന് ഓഫ് ബെര്‍ത്ത് ആന്‍ഡ് ഡെത്ത് ബില്‍, ദ ജാന്‍ വിശ്വാസ് ബില്‍ എന്നിവയിലാണ് രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവച്ചത്.
ഡല്‍ഹിയിലെ ഉദ്യോഗസ്ഥരുടെ നിയമനം, സ്ഥലംമാറ്റം അടക്കമുള്ള കാര്യങ്ങളില്‍ അധികാരം ഡല്‍ഹി സര്‍ക്കാരിനാണെന്ന സുപ്രീംകോടതി വിധി മറികടക്കാന്‍ കേന്ദ്രം കൊണ്ടുവന്നതാണ് ഡല്‍ഹി ഓര്‍ഡിനന്‍സ്. ഇത് പിന്നീട് ബില്ലായി ലോക്സഭയിലും രാജ്യസഭയിലും അവതരിപ്പിച്ചിരുന്നു.
പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് ബില്ല് പാര്‍ലമെന്റിന്റെ ഇരുസഭകളിലും പാസാക്കിയത്.
Leave A Comment