ദേശീയം

ച​ന്ദ്ര​യാ​ന്‍ ലാ​ന്‍​ഡ് ചെ​യ്ത ദി​വ​സം ഇ​നി 'നാ​ഷ​ണ​ല്‍ സ്‌​പേ​സ് ഡേ'; ​പ്ര​ധാ​ന​മ​ന്ത്രി

ബം​ഗ​ളൂ​രു: ച​ന്ദ്ര​യാ​ന്‍ 3 ച​ന്ദ്ര​നി​ല്‍ സോ​ഫ്റ്റ് ലാ​ന്‍​ഡ് ചെ​യ്ത ഓ​ഗ​സ്റ്റ് 23 ഇ​നി "നാ​ഷ​ണ​ല്‍ സ്‌​പേ​സ് ഡേ' (​ദേ​ശീ​യ ബ​ഹി​രാ​കാ​ശ ദി​നം) ആ​യി ആ​ച​രി​ക്കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. ച​ന്ദ്ര​യാ​ന്‍ 3ന്‍റെ ​ദൗ​ത്യ​സം​ഘ​ത്തെ ബം​ഗ​ളൂ​രു ഇ​സ്ട്രാ​ക്കി​ലെ​ത്തി അ​ഭി​ന​ന്ദി​ച്ച ശേ​ഷം സം​സാ​രി​ക്കു​മ്പോ​ഴാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​നം.

വി​ക്രം ലാ​ന്‍​ഡ​ര്‍ ഇ​റ​ങ്ങി​യ സ്ഥ​ലം ഇ​നി "ശി​വ​ശ​ക്തി' പോ​യി​ന്‍റ് എ​ന്ന് അ​റി​യ​പ്പെ​ടും. ച​ന്ദ്ര​യാ​ന്‍ 2 ക്രാ​ഷ് ലാ​ന്‍​ഡ് ചെ​യ്ത സ്ഥ​ല​ത്തി​ന് "തി​രം​ഗാ പോ​യി​ന്‍റ്' എ​ന്ന് പേ​രി​ട്ട​താ​യും പ്ര​ധാ​ന​മ​ന്ത്രി അ​റി​യി​ച്ചു.

ച​ന്ദ്ര​യാ​ന്‍ 3 ദൗ​ത്യ​ത്തി​ന്‍റെ വി​ജ​യം ഓ​രോ ഇ​ന്ത്യ​ക്കാ​ര​നും സ്വ​ന്തം നേ​ട്ടം പോ​ലെ​യാ​ണ് ആ​ഘോ​ഷി​ച്ച​ത്. ഇ​ത് വെ​റും നേ​ട്ട​മ​ല്ല, ബ​ഹി​രാ​കാ​ശ​ത്തെ ഇ​ന്ത്യ​യു​ടെ ശം​ഖ​നാ​ദ​മാ​ണ്.

വ​ലി​യ സ​ന്തോ​ഷ​ത്തി​ന്‍റെ നി​മി​ഷ​ങ്ങ​ളാ​ണി​ത്. ദേ​ശീ​യ പ്രൗ​ഡി ച​ന്ദ്ര​നോ​ളം എ​ത്തി​ച്ചു. നേ​ട്ട​ത്തി​ന് പി​ന്നി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച ശാ​സ്ത്ര​ജ്ഞ​ര്‍​ക്ക് സ​ല്യൂ​ട്ടെ​ന്നും മോ​ദി പ​റ​ഞ്ഞു.

Leave A Comment