ദേശീയം

ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്: നിയമനിർമാണം നടത്താൻ കേന്ദ്രം

ദില്ലി: പൊതുതിരഞ്ഞെടുപ്പ് അടുത്തിരിക്കെ 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' എന്ന വിഷയം പഠിക്കാന്‍ വേണ്ടി സമിതിക്ക് രൂപം നല്‍കി കേന്ദ്ര സര്‍ക്കാര്‍. സെപ്റ്റംബര്‍ 18 മുതല്‍ 22 വരെ നടക്കാനിരിക്കുന്ന പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ ഒരു 'രാജ്യം, ഒരു തിരഞ്ഞെടുപ്പ്' സംബന്ധിച്ച് നിയമനിര്‍മാണം നടന്നേക്കുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് ഇപ്പോള്‍ കേന്ദ്രത്തിന്റെ നിര്‍ണായക നീക്കം.

മുന്‍രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ അധ്യക്ഷതയിലായിരിക്കും സമിതി എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് മറ്റു കാര്യങ്ങളൊന്നും തന്നെ ഔദ്യോഗിക വിശദീകരണമായി പുറത്തുവന്നിട്ടില്ല. ആരൊക്കെയാണ് മറ്റു അംഗങ്ങള്‍ എന്നതും വ്യക്തമല്ല. വിരമിച്ച ജഡ്ജിമാരും സമിതിയിലുണ്ടാകുമെന്നാണ് സൂചനകള്‍.

Leave A Comment