ദേശീയം

യുപിയിൽ കരുത്തുകാട്ടി, 'ഇന്ത്യ'ക്ക് നേട്ടമായി 2; ബിജെപി 3, എല്ലായിടത്തും തോറ്റ് സിപിഎം

ദില്ലി: പുതുപ്പള്ളിക്ക് പുറമെ അഞ്ച് സംസ്ഥാനങ്ങളിലായി ആറ് നിയമസഭ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളുടെ സമ്പൂർണ ഫലം പുറത്തുവന്നു. ബി ജെ പി 3 സീറ്റിൽ വിജയിച്ചു. കോൺഗ്രസിന് പുതുപ്പള്ളി വകയായിരുന്നു സന്തോഷം ലഭിച്ചത്.

 'ഇന്ത്യ' സഖ്യത്തിന്‍റെ പിന്‍ബലത്തില്‍ ഉത്തര്‍ പ്രദേശില്‍ ബി ജെ പിയെ പരാജയപ്പെടുത്താനായത് പ്രതിപക്ഷ സഖ്യത്തിന് വലിയ ആത്മവിശ്വാസമായി. ഝാര്‍ഖണ്ഡില്‍ ജെ എം എമ്മിന്‍റെ വിജയവും 'ഇന്ത്യ'യുടെ പ്രതീക്ഷ വർധിപ്പിക്കുന്നതാണ്. ബംഗാളിലാകട്ടെ വിഭജിച്ച് മത്സരിച്ച 'ഇന്ത്യ' സഖ്യത്തിലെ തൃണമൂലാണ് വെന്നിക്കൊടി പാറിച്ചത്. ഇവിടെ ബി ജെ പി സീറ്റാണ് തൃണമൂൽ പിടിച്ചെടുത്തത്.

കേവല ഭൂരിപക്ഷത്തിന് വെല്ലുവിളി നേരിട്ട ത്രിപുരയിൽ ഉജ്ജ്വല വിജയം നേടാനായത് ബി ജെ പിക്കും ആശ്വാസമായി. ഉത്തരാഖണ്ഡിലെ ബാഗേശ്വർ മണ്ഡലത്തിലും ബി ജെ പി സ്ഥാനാർത്ഥി വിജയിച്ചുകയറി. ഇതാണ് രാജ്യത്തെ 7 മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ ആകെ ചിത്രം.

Leave A Comment