ദേശീയം

പ്രധാനമന്ത്രിക്ക് ഇന്ന് 73ആം ജന്മദിനം: വിപുലമായ ആഘോഷ പരിപാടികൾ

ന്യൂഡൽഹി: മറ്റൊരു ലോക്സഭാ തെരഞ്ഞെടുപ്പിന് കൂടി രാജ്യം സാക്ഷിയാകാനൊരുങ്ങുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 73-ാം ജന്മദിനം വിപുലമായി ആഘോഷിക്കാനുള്ള നീക്കത്തിലാണ് ബിജെപി നേതൃത്വവും വിവിധ മന്ത്രാലയങ്ങളും, ആഘോഷങ്ങളുമായി ബന്ധപ്പെട്ട് രണ്ടാഴ്ച നീണ്ടു നിൽക്കുന്ന സേവന പരിപാടികൾ
പ്രഖ്യാപിച്ചിട്ടുണ്ട്.

ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ട് വരെ തുടർപരിപാടികളുണ്ടാകും. ഈ ദിവസങ്ങളിൽ സർക്കാർ പദ്ധതികളെ പറ്റി ബോധവത്കരണം, സാമൂഹിക സേവനവുമായി ബന്ധപ്പെട്ട പരിപാടികൾ, വൃക്ഷത്തൈ നടൽ, ശുചീകരണം, രക്തദാനം എന്നിവയടക്കമുള്ള പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.

സ്കൂൾ വിദ്യാർത്ഥികളിൽ സമ്പാദ്യശീലം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ 30,000 ബാങ്ക് അക്കൗണ്ടുകൾ തുറക്കാൻ ഗുജറാത്ത് ബിജെപി നേതൃത്വം തീരുമാനിച്ചു.

Leave A Comment