ദേശീയം

മുംബൈ വിമാനത്താവളം ബോംബ് വച്ച് തകര്‍ക്കും; ഭീഷണി മുഴക്കിയ മലയാളി കസ്റ്റഡിയിൽ

മുംബൈ: മുംബൈ അന്താരാഷ്ട്ര വിമാനത്താവളം ബോംബ് വച്ച് തകര്‍ക്കുമെന്ന് ഇ മെയിലിലൂടെ ഭീഷണി മുഴക്കിയതായി സംശയിക്കുന്ന മലയാളി കസ്റ്റഡിയിൽ. തിരുവനന്തപുരത്ത് നിന്നാണ് മുംബൈ എടിഎസ് കസ്റ്റഡിയിലെടുത്തത് . കേരള പൊലീസിനെ അറിയിക്കാതെ ആണ് കസ്റ്റഡിയിലെടുത്തതെന്ന് റിപ്പോർട്ട് .

ഒരു മില്യണ്‍ ഡോളര്‍ ബിറ്റ്‌കോയിനായി നല്‍കിയില്ലെങ്കില്‍ വിമാനത്താവളം തകര്‍ക്കുമെന്നാണ് ഭീഷണി മുഴക്കിയത്. വ്യാഴാഴ്ചയാണ് ഈ മെയിലില്‍ ഭീഷണി സന്ദേശം ലഭിച്ചത്. തുടര്‍ന്ന് സഹര്‍ പൊലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.

വ്യാഴാഴ്ച രാവിലെ 11 മണിയോടെയായിരുന്നു ഇമെയില്‍ സന്ദേശം ലഭിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. ഇത് അവസാന മുന്നറിയിപ്പാണെന്നും 48 മണിക്കൂറിനകം പണം നല്‍കിയില്ലെങ്കില്‍ ടെര്‍മിനല്‍ 2 ബോംബ് വെച്ച് തകര്‍ക്കുമെന്നുമാണ് ഭീഷണി സന്ദേശത്തില്‍ പറഞ്ഞത്

Leave A Comment