വൈ.എസ്. ശർമിള ആന്ധ്ര കോൺഗ്രസ് പ്രസിഡന്റ്
ന്യൂഡൽഹി: വൈ.എസ്. ശർമിള ആന്ധ്രപ്രദേശ് കോൺഗ്രസ് അധ്യക്ഷ. എ ഐസിസി ഇതുസംബന്ധിച്ച വാർത്താക്കുറിപ്പിറക്കി. ഈയിടെ കോൺഗ്രസ് അംഗത്വമെടുത്ത ശർമിള തൻ്റെ പാർട്ടിയായ വൈഎസ്‌ആർ തെലുങ്കാന പാർട്ടിയെ കോൺഗ്രസിൽ ലയിപ്പിച്ചിരുന്നു.
ശർമിളയുടെ സ്ഥാനാരോഹണത്തിനു മുന്നോടിയായി എപിസിസി അധ്യക്ഷൻ ഗിഡുഗു രുദ്രരാജു രാജിവച്ചിരുന്നു. 2022 നവംബറിലാണു രുദ്രരാജു എപിസിസി അധ്യക്ഷനായത്. രുദ്രരാജുവിനെ പ്രവർത്തകസമിതി പ്രത്യേക ക്ഷണിതാവാക്കും.
ആന്ധ്രാ വിഭജനത്തോടെ തകർന്നു തരിപ്പണമായ കോൺഗ്രസിനെ പുനരു ജ്ജീവിപ്പിക്കുകയെന്നതാണു ശർമിള നേരിടാനുള്ള വെല്ലുവിളി ആന്ധ്ര മുഖ്യമന്ത്രി വൈ. എസ്. ജഗൻമോഹൻ റെഡ്‌ഡിയുടെ സഹോദരിയായ ശർമിള നേത്യത്വമേറ്റെടുത്താൽ കോൺഗ്രസിൽ ചേരാൻ തയാറാണെന്നു നിരവധി വൈഎസ്ആർസിപി നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്.
Leave A Comment