ദേശീയം

ബാരിക്കേഡ് തകര്‍ന്നത് അപകടകാരണം, മഹാകുംഭമേളയില്‍ തിക്കിലുംതിരക്കിലും പെട്ട് മരിച്ചത് 30 പേര്‍

പ്രയാഗ് രാജില്‍ നടക്കുന്ന മഹാകുംഭമേളയ്ക്കിടെ ബുധനാഴ്ച തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ ഔദ്യോഗിക കണക്ക് പുറത്തുവിട്ട് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. തിക്കിലും തിരക്കിലും പെട്ട് മരിച്ച 30 പേരില്‍ 25 പേരെ തിരിച്ചറിഞ്ഞു. അറുപത് പേര്‍ക്ക് പരിക്കേറ്റതായും ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഡിഐജി വൈഭവ് കൃഷ്ണ മാധ്യമങ്ങളോട് പറഞ്ഞു.

പുലർച്ചെ 1 മണിക്കും 2 മണിക്കുമിടയിൽ വലിയ ജനക്കൂട്ടമെത്തിച്ചേർന്നു. അമൃത് സ്നാനത്തിനിടെ ബാരിക്കേഡ് തകർന്ന് അപകടമുണ്ടാവുകയായിരുന്നു എന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചിരുന്നു. സർക്കാർ അതിവേ​ഗം ഇടപെടുകയും പരുക്കേറ്റവർക്ക് ചികിത്സ നൽകുകയും ചെയ്തെന്നും യോഗി വിശദീകരിച്ചിരുന്നു.

Leave A Comment