മുഴുവൻ മാധ്യമങ്ങളെയും കേന്ദ്രം പിടിച്ചെടുക്കുന്നു; കപില്‍ സിബല്‍
ന്യൂഡല്‍ഹി: കേന്ദ്ര സർക്കാർ ഐടി നിയമ ഭേദഗതി, മുഴുവൻ മാധ്യമങ്ങളെയും പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണെന്ന് രാജ്യസഭാ എംപിയും മുന്‍ ഐടി മന്ത്രിയുമായ കപില്‍ സിബല്‍. ആദ്യം അവർ ടിവി നെറ്റ്വർക്കുകളെയെല്ലാം പിടിച്ചെടുത്തു. ഇപ്പോൾ സമൂഹമാധ്യമങ്ങളെ പിടിച്ചെടുക്കാൻപോകുന്നു. ഇത് മാധ്യമരംഗം ഒന്നടങ്കം വരുതിയിലാക്കാനുള്ള ശ്രമമാണെന്നും സിബല്‍ ആരോപിച്ചു.
ഒരു പെരുമാറ്റച്ചട്ടം, ഒരു രാഷ്ട്രീയ പാർട്ടി, ഒരു ഭരണസംവിധാനം, ആരോടും ഉത്തരം പറയാത്ത അവസ്ഥയിലേക്ക് നീങ്ങുകയാണ്. സർക്കാർ സുരക്ഷിതവും മറ്റുള്ളവർക്ക് സുരക്ഷയില്ലാത്ത അവസ്ഥയും അതാണ് ഈ സർക്കാരിന്റെ എക്കാലത്തേയും നയം.
സാധാരണ ജനങ്ങള്‍ക്ക് മുന്നില്‍ ബാക്കിയായ ഏക സാധ്യതയായിരുന്നു സാമൂഹിക മാധ്യമങ്ങൾ. ഇവിടെ അഭിപ്രായം പറയുന്നവർക്കെതിരെ കേസെടുക്കുകയാണെന്നും കപിൽ സിബൽ പറഞ്ഞു.
Leave A Comment