ഏക സിവിൽ കോഡ് നടപ്പാക്കണം; അരവിന്ദ് കേജരിവാൾ
ന്യൂഡൽഹി: ഏക സിവിൽ കോഡിനെ അനുകൂലിച്ച് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കേജരിവാൾ. സിവിൽ കോഡ് ഏകാഭിപ്രായത്തോടെ നടപ്പാക്കണമെന്നും ബിജെപി നടത്തുന്നത് തെരഞ്ഞെടുപ്പ് തട്ടിപ്പാണെന്നും കേജരിവാൾ കുറ്റപ്പെടുത്തി.
ഉത്തരാഖണ്ഡിലെ സമിതി അംഗങ്ങൾ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ വീട്ടിൽപോയന്നും കേജരിവാൾ പരിഹാസിച്ചു. ഉത്തരാഖണ്ഡില്‍ തെരഞ്ഞെടുപ്പ് ജയത്തിന് ശേഷം ബിജെപി ഒരു കമ്മിറ്റി ഇതിനായി രൂപീകരിച്ചെങ്കിലും വൈകാതെ അത് അപ്രത്യക്ഷമായി. ഇപ്പോള്‍ വീണ്ടും ഒരു പുതിയ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെങ്കിലും ഗുജറാത്ത് തെരഞ്ഞെടുപ്പിന് ശേഷം അതും അപ്രത്യക്ഷമാകുമെന്നും കെജരിവാള്‍ പറഞ്ഞു.
ഗുജറാത്തില്‍ ഏകീകൃത സിവില്‍കോഡ് നടപ്പാക്കുമെന്ന് ബിജെപി പ്രഖ്യാപിച്ചിരുന്നു. ഇതിനായി പ്രത്യേക സമിതിയെ നിയോഗിക്കാന്‍ കഴിഞ്ഞ ദിവസം ബിജെപി മന്ത്രിസഭ തീരുമാനിച്ചിരുന്നു. റിട്ട. ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സമിതിയില്‍ മൂന്നോ നാലോ അംഗങ്ങളുണ്ടാവുമെന്ന് ആഭ്യന്തരസഹമന്ത്രി ഹര്‍ഷ് സാഘ്വി പറഞ്ഞു.
Leave A Comment