മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചുവെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: ഫ്രാന്‍സിസ് മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വത്തിക്കാനില്‍ വച്ചുള്ള കൂടിക്കാഴ്ചയിലാണ് ക്ഷണിച്ചത്.
മാര്‍പാപ്പയുമായി സ്നേഹവും സാഹോദര്യവും നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിച്ചുവെന്നും പ്രധാനമന്ത്രി അറിയിച്ചു.
അതേസമയം, മാര്‍പാപ്പ ഇന്ത്യയിലേക്ക് വരുന്നതുമായി ബന്ധപ്പെട്ട് വിവരങ്ങളൊന്നും ലഭ്യമല്ല.
Leave A Comment