ജസ്റ്റീസ് തോട്ടത്തിൽ ബി. രാധാകൃഷ്ണൻ അന്തരിച്ചു
കൊച്ചി: മുതിർന്ന ന്യായാധിപൻ ജസ്റ്റീസ് തോട്ടത്തിൽ ബി. രാധാകൃഷ്ണൻ(63) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെയാണ് അന്ത്യം സംഭവിച്ചത്.
കേരള ഹൈക്കോടതിയിലെ ജഡ്ജിയായിരുന്ന അദ്ദേഹം കോൽക്കത്ത, തെലുങ്കാന, ഹൈദരാബാദ്. ഛത്തിസ്ഗഡ് ഹൈക്കോടതികളിലെ ചീഫ് ജസ്റ്റീസായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കേരള ലീഗൽ സർവീസസ് അതോറിറ്റി എക്സിക്യൂട്ടിവ് ചെയർമാനായിരുന്നു.
കൊല്ലം സ്വദേശിയായ എൻ. ഭാസ്കരൻ നായരുടെയും പാറുക്കുട്ടി അമ്മയുടെയും മകനായ ജസ്റ്റീസ് രാധാകൃഷ്ണൻ 1983 മുതൽ അഭിഭാഷകനായി ജോലി ചെയ്തിരുന്നു. തുടർന്ന് കൊച്ചിയിലേക്ക് പ്രാക്ടീസ് മാറ്റിയ അദ്ദേഹം 2004-ലാണ് ഹൈക്കോടതി സ്ഥിരം ജഡ്ജിയായി നിയമിതനായത്.
മരട് ഫ്ലാറ്റ് പൊളിക്കലിനെത്തുടർന്ന് അനധികൃത നിർമാണങ്ങളെക്കുറിച്ചും അവയ്ക്ക് ഒത്താശ ചെയ്യുന്ന സർക്കാർ ഉദ്യോഗസ്ഥരെപ്പറ്റിയും പഠിക്കാനായി സുപ്രീം കോടതി നിയോഗിച്ച കമ്മീഷനെ നയിച്ചത് ജസ്റ്റീസ് രാധാകൃഷ്ണൻ ആയിരുന്നു.
Leave A Comment