ജനനവും മരണവും വോട്ടര്‍പട്ടികയുമായി ബന്ധിപ്പിക്കും: ബില്‍ ഉടനെന്ന് അമിത് ഷാ
ന്യൂഡല്‍ഹി: ജനന മരണ വിവരങ്ങള്‍ വോട്ടര്‍പട്ടികയുമായി ബന്ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി പാര്‍ലമെന്റില്‍ ഉടന്‍ ബില്‍ അവതരിപ്പിക്കും.
ജനന മരണ വിവരങ്ങള്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കുന്നതിലൂടെ ഒരു വ്യക്തിക്ക് 18 വയസാകുമ്പോള്‍ അയാളുടെ പേര് സ്വയമേ വോട്ടര്‍പട്ടികയില്‍ ചേര്‍ക്കപ്പെടും. അതുപോലെ തന്നെ ഒരു വ്യക്തി മരണപ്പെട്ടാല്‍ ആ വിവരങ്ങള്‍ ഇലക്ഷന്‍ കമ്മീഷന് ലഭിക്കുകയും വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്യാനുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്യും.
പുതിയ ബില്‍ വരുമ്പോള്‍ 1969ലെ ജനന-മരണ രജിസ്‌ട്രേഷന്‍ നിയമം (ആര്‍ബിഡി) ഭേദഗതി ചെയ്യേണ്ടിവരുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ബില്‍ നടപ്പിലാകുന്നതോടെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ പാസ്പോര്‍ട്ടുകള്‍ എന്നിവയ്ക്ക് പുറമെ സര്‍ക്കാറിന്റെ വിവിധ ക്ഷേമപദ്ധതികള്‍ വേഗത്തില്‍ ജനങ്ങളില്‍ എത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Leave A Comment