ദേശീയം

രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രെ വി​ദ്വേ​ഷ വീ​ഡി​യോ; ബി​ജെ​പി നേ​താ​വ് അ​മി​ത് മാ​ള​വ്യ​ക്കെ​തി​രെ കേ​സ്

ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി ഐ​ടി സെ​ൽ മേ​ധാ​വി അ​മി​ത് മാ​ള​വ്യ​ക്കെ​തി​രെ കേ​സ്. രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രെ വി​ദ്വേ​ഷ വി​ഡി​യോ പ്ര​ച​രി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ ബം​ഗു​ളൂ​രു പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്.

രാ​ഹു​ൽ ഗാ​ന്ധി ഇ​ന്ത്യ​യെ വി​ഭ​ജി​ക്കാ​ൻ ശ്ര​മി​ക്കു​ന്നു എ​ന്ന ഉ​ള്ള​ട​ക്ക​മു​ള്ള വീ​ഡി​യോ​യാ​ണ് അ​മി​ത് മാ​ള​വ്യ ട്വി​റ്റ​റി​ൽ പ​ങ്കു​വ​ച്ച​ത്. രാ​ഹു​ല്‍ ഗാ​ന്ധി അ​പ​ക​ട​കാ​രി​യാ​ണെ​ന്നും വ​ഞ്ച​നാ​പ​ര​മാ​യ ക​ളി​ക​ളാ​ണ് ക​ളി​ക്കു​ന്ന​തെ​ന്നു​മാ​യി​രു​ന്നു വീ​ഡി​യോ​യു​ടെ ക്യാ​പ്ഷ​ന്‍.

കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ൻ ര​മേ​ശ് ബാ​ബു ബം​ഗു​ളൂ​രു ഹൈ​ഗ്രൗ​ണ്ട്‌​സ് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്. ഐ​ടി നി​യ​മ​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണെ​ന്നും അ​പ​കീ​ര്‍​ത്തി​ക​ര​മാ​യ ഉ​ള്ള​ട​ക്ക​മാ​ണു​ള്ള​തെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്.

Leave A Comment