ദേശീയം

'മോദിക്ക് ജനം മറുപടി നൽകും': സിവിൽ കോഡിനെതിരെ എം.കെ. സ്റ്റാലിൻ

ചെന്നൈ: ഏക സിവിൽ കോഡിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. വർഗീയ വിദ്വേഷവും ആശയകുഴപ്പവും ഉണ്ടാക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നത്. ഈ ശ്രമത്തിനു ജനങ്ങള്‍ തക്കതായ മറുപടി നൽകുമെന്നും സ്റ്റാലി‍ൻ പറഞ്ഞു.

പാറ്റ്നയിലെ പ്രതിപക്ഷ യോഗം മോദിയെ പരിഭ്രാന്തനാക്കിയെന്ന് വിമര്‍ശിച്ച സ്റ്റാലിൻ, മണിപ്പുർ കത്തുമ്പോഴും അദ്ദേഹം തിരിഞ്ഞ് നോക്കിയിട്ടില്ലെന്നും കുറ്റപ്പെടുത്തി.

ഡിഎംകെയിൽ കുടുംബാധിപത്യമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്കും സ്റ്റാലിൻ മറുപടി നൽകി. മോദിക്ക് ചരിത്രത്തെക്കുറിച്ച് ഒന്നും അറിയില്ലെന്നും തമിഴ്നാടും തമിഴ് ജനതയുമാണ് ഡിഎംകെയുടെ കുടുംബമെന്നും സ്റ്റാലിൻ പറഞ്ഞു.

Leave A Comment