ഹൃദയ വാല്‍വ് തകരാറിലായ ഒമ്പത് വയസുകാരന്‍ ചികിത്സ സഹായം തേടുന്നു
പുത്തന്‍ചിറ: ഹൃദയ വാല്‍വ് തകരാറിലായ ഒമ്പത് വയസുകാരന്‍ ചികിത്സ സഹായം തേടുന്നു. പുത്തന്‍ചിറ കാരാംബ്ര തെയ്യത്ത് പറമ്പില്‍ വിനീഷ് കുമാറിന്‍റെ മകന്‍ 9 വയസുള്ള വിഷ്ണുവാണ് ഹൃദയ വാല്‍വ് തകരാറിലായതിനെ തുടര്‍ന്ന് ചികിത്സ സഹായം തേടുന്നത്. എറണാകുളം അമൃത ആശുപത്രിയില്‍ ചികിത്സയിലാണ് വിഷ്ണു.
എത്രയും പെട്ടെന്ന് വാല്‍വ് മാറ്റി വയ്ക്കണം എന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ശസ്ത്രക്രിയക്കായി 15 ലക്ഷം രൂപ ചെലവ് വരും. എന്നാല്‍ സ്വന്തമായി വീടോ ഭൂമിയോ ഇല്ലാത്ത വിനീഷിന്റെ കുടുംബത്തിന് ഇത്രയും വലിയ തുക കണ്ടെത്താന്‍ കഴിയാത്ത സാഹചര്യമാണ്. മകന്‍റെ ചികിത്സയ്ക്കായി എന്ത് ചെയ്യണം എന്നറിയാതെ ബുദ്ധിമുട്ടുകയാണ് കുടുംബം.
ഈ കുട്ടിയുടെ ചികിത്സക്കായി സഹായിക്കാന്‍ താല്പര്യമുള്ള സുമനസുകള്‍ ഇനി പറയുന്ന അക്കൌണ്ട് നമ്പറിലോ ഗൂഗിള്‍ പേ നമ്പറിലോ സഹായം അയക്കുക.
അക്കൌണ്ട് നമ്പര്‍ 51 13 10 10 01 30 5 , IFSC ;CNRB0005113,
കനറ ബാങ്ക് , കൂര്‍ക്കഞ്ചേരി ബ്രാഞ്ച്,
ഗൂഗിള്‍ പേ നമ്പര്‍ 96 33 56 70 34
Leave A Comment