ചികിത്സാസഹായം തേടുന്നു
അന്നമനട : ഇരു വൃക്കകളും തകരാറിലായ യുവാവ് ചികിത്സാസഹായം തേടുന്നു.അന്നമനട പഞ്ചായത്ത് പഞ്ഞം പാടത്ത് കുമാരന്‍ മകന്‍ സഹദേവനാണ് കാരുണ്യമതികളുടെ സഹായം തേടുന്നത്. ജീവന്‍ നില നിര്‍ത്തണമെങ്കില്‍ വൃക്ക മാറ്റി വയ്ക്കണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.
ഇരു വൃക്കകളും തകരാറിലായതിനെ തുടര്‍ന്ന് എറണാകുളത്തെ ആശുപത്രിയില്‍ ഡയാലിസിസ് ചെയ്തു കൊണ്ടിരിക്കുകയാണ് അന്നമനട പഞ്ഞംപാടത്ത് കുമാരന്‍ മകന്‍ സഹദേവന്‍ എന്ന ഈ നിര്‍ധന യുവാവ്. ജീവന്‍ നില നിര്‍ത്തണമെങ്കില്‍ വൃക്ക മാറ്റി വയ്ക്കണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.
അമ്മ വൃക്ക നല്‍കാന്‍ തയാറാണെങ്കിലും ഇതിന് 16 ലക്ഷം രൂപയോളം ചെലവ് വരും. ഇത്രയും വലിയ തുക ഈ നിര്‍ധന കുടുംബത്തിന്‍റെ കൈവശം ഇല്ല. സഹദേവന്റെ ചികിത്സ ചിലവ് തുക കണ്ടെത്തുന്നതിനായി ചാലക്കുടി എം.പി., എം.എല്‍.എ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്നിവര്‍ രക്ഷാധികാരികളായി ചികിത്സ സഹായ നിധി രൂപീകരിച്ചിട്ടുണ്ട്. സഹദേവന് വേണ്ടി സുമനസുകള്‍ സഹായം നല്‍കണമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി വി വിനോദ് അഭ്യര്‍ഥിച്ചു.
സഹായം നല്‍കാന്‍ താല്പര്യമുള്ള സുമനസുകള്‍
കെ എ ബൈജു / എ ബി സതീശൻ ,
അക്കൗണ്ട് നമ്പര്‍ 40368101043020,
ഗ്രാമീണ ബാങ്ക് അന്നമനട ബ്രാഞ്ച് ,
ഐഎഫ്എസ്സി കോഡ് നമ്പര്‍
KLGB0040368
എന്ന വിലാസത്തില്‍ പണം അയച്ച് ഈ കുടുംബത്തെ സഹായിക്കുക.
Leave A Comment