രാഷ്ട്രീയം

നവകേരള സദസ്സിന്റെ പിന്തുണ പറവൂരിൽ കാണാമെന്ന് മുഖ്യമന്ത്രി; മറുപടിയുമായി വി ഡി സതീശൻ

തിരുവനന്തപുരം:  നവകേരള സദസ്സിന്റെ പിന്തുണ പറവൂരിൽ കാണാമെന്ന് മുഖ്യമന്ത്രിയുടെ വെല്ലുവിളിക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ.  ഭരണത്തിന്റെ തണലിൽ പാർട്ടിക്കാർ നടത്തുന്ന പരിപാടിയാണെങ്കിൽ അത് കാണാനൊന്നുമില്ലെന്ന് സതീശൻ പറഞ്ഞു. 

നവകേരള സദസിന്റെ പേരിൽ മുഖ്യമന്ത്രി നടതതതുന്നത് വെല്ലുവിളിയും കലാപ ആഹ്വാനവുമാണെന്നും രണ്ട് സ്കൂളിന്റെ മതിൽ പരിപാടിക്ക് വേണ്ടി പൊളിച്ചുനീക്കിയെന്നും അദ്ദേഹം പറഞ്ഞു.  ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർമാർക്ക് മറ്റ് ജോലികൾ നൽകുന്നത് ശരിയല്ല. നവകേരള സദസിന്റെ സംഘാടക സമിതിയിൽ പ്രവർത്തിക്കാൻ നിർബന്ധിക്കുന്നു. ജിഎസ്ടി രജിസ്ട്രേഷൻ വകുപ്പ് ഉദ്യോഗസ്ഥരടക്കം നടത്തുന്നത് വ്യാപക പണപിരിവാണെന്നും അദ്ദേഹം പറഞ്ഞു.

നികുതി വെട്ടിപ്പ് തടയേണ്ട ഉദ്യോഗസ്ഥർ വരെ പണം പിരിക്കുന്നു. ജനങ്ങളേയും പ്രതിപക്ഷത്തേയും വെല്ലുവിളിച്ച് നടത്തുന്ന നാടകമാണ് പരിപാടി. ഭരണ സംവിധാനം സ്തംഭിച്ചു. ജനപിന്തുണ കാണിക്കേണ്ടത് തെരഞ്ഞെടപ്പിൽ. അവിടെ കാണാമെന്നും അദ്ദേഹം പറഞ്ഞു.

Leave A Comment