മുഖ്യമന്ത്രിക്ക് നേരേ പ്രതിഷേധം; കെഎസ്‌യു പ്രവർത്തകന്റെ കഴുത്തിന് കുത്തിപ്പിടിച്ച് പോലീസ്
കോഴിക്കോട്: മുഖ്യമന്ത്രിക്ക് നേരേ പ്രതിഷേധവുമായി എത്തിയ കെഎസ്‌യു ജില്ലാ പ്രസിഡൻ്റ് സൂരജിൻ്റെ നേതൃത്വത്തിലുള്ള കരിങ്കൊടി പ്രവർത്തകരെ ബലമായി നീക്കി പോലീസ്. എരഞ്ഞിപ്പാലത്താണ് സംഭവം. കെഎസ്‌യു ജില്ലാ പ്രസിഡൻ്റ് സൂരജിൻ്റെ നേതൃത്വത്തിലുള്ള പ്രവർത്തകരാണ് കരിങ്കൊടിയുമായി എത്തിയത്.
എന്നാൽ ഈ വിവരം മുൻകൂട്ടിയറിഞ്ഞ പോലീസ് ഇവരെ തടയുകയായിരു ന്നു. നീക്കം ചെയ്യുന്നതിനിടെ പോലീസുകാർ ഒരു പ്രവർത്തകന്റെ കഴുത്തി ൽ കുത്തിപ്പിടിക്കുകയുണ്ടായി. ഇയാൾ പലവട്ടം പറഞ്ഞതിന് ശേഷമാണ് പിടി വിടാൻ പോലീസുകാരൻ തയാറായത്.
കഴിഞ്ഞദിവസം എലത്തൂരിൽ നവകേരളാ സദസ് കഴിഞ്ഞു ഗസ്റ്റ് ഹൗസിലേ ക്ക് മടങ്ങിയ മുഖ്യമന്ത്രിക്ക് നേരേ യൂത്ത്കോൺഗ്രസ്, കെഎസ്‌യു പ്രവർത്ത കർ കരിങ്കൊടി വീശിയിരുന്നു. സംഭവത്തിൽ പ്രവർത്തകരെ ആരെയും കസ്റ്റ ഡിയിലെടുക്കാൻ പോലീസിന് കഴിഞ്ഞിരുന്നില്ല.
Leave A Comment