'ചെയർമാന്റെ പേര് അനിരുദ്ധൻ, സംഘടന എസ്എഫ്ഐ'; പ്രതികരിച്ച് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി
തൃശൂർ: ഹൈക്കോടതി നിർദ്ദേശപ്രകാരം നടന്ന റീ കൗണ്ടിംഗിൽ കേരളവര്‍മ്മ കോളേജ് യൂണിയന്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് എസ് എഫ് ഐ സ്ഥാനാർത്ഥി വിജയിച്ചതിൽ പ്രതികരണവുമായി എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ രംഗത്ത്. 'കേരളവർമ്മയുടെ ചെയർമാന്റെ പേര് കെ എസ് അനിരുദ്ധൻ, അനിരുദ്ധന്റെ സംഘടനയുടെ പേര് എസ് എഫ് ഐ' എന്നായിരുന്നു ആർഷോ ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്. ഇന്ന് നടന്ന റീ കൗണ്ടിംഗിൽ 3 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് എസ് എഫ് ഐ സ്ഥാനാർത്ഥി അനിരുദ്ധൻ വിജയിച്ചത്.
Leave A Comment