രാഷ്ട്രീയം

കോണ്‍ഗ്രസ്‌ ബ്ലോക്ക് പ്രസിഡൻറായി പി.യു.സുരേഷ് കുമാർ ചുമതല ഏറ്റെടുത്തു

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡൻറായി പി.യു.സുരേഷ് കുമാർ ചുമതലയേറ്റെടുത്തു. മേത്തല രാജീവ് ഭവനിൽ നടന്ന കോൺഗ്രസ് നേതൃത്വ സംഗമത്തിൽ വെച്ചാണ് ഡി സി സി പ്രസിഡൻ്റ് ജോസ് വള്ളൂർ ചാർജ്ജ് കൈമാറിയത്. തുടര്‍ന്ന് നടന്ന നേതൃസംഗമം ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്തു.നിലവിൽ ബ്ലോക്ക് പ്രസിഡൻറായിരുന്ന പ്രൊഫ: സി.ജി.ചെന്താമരാക്ഷൻ ആരോഗ്യ പ്രശ്നത്തെ തുടർന്ന് രാജിവെച്ച ഒഴിവിലാണ് പുതിയ നിയമനം നടന്നത്.

ഡി സി സി ജനറൽ സെക്രട്ടറി ടി എം നാസർ അദ്ധ്യക്ഷത വഹിച്ചു.മുൻ എംപി കെ.പി.ധനപാലൻ മുഖ്യപ്രഭാഷണം നടത്തി. സ്ഥാനം ഒഴിഞ്ഞ ബ്ലോക്ക് പ്രസിഡൻ്റ് പ്രൊഫ: സി.ജി.ചെന്താമരാക്ഷൻ, നിയുക്ത ബ്ലോക്ക് പ്രസിഡൻ്റ് പി.യു.സുരേഷ് കുമാർ, ഡി സി സി ജനറൽ സെക്രട്ടറിമാരായഅഡ്വ: വി.എം മൊഹിയുദ്ദീൻ, സി സി ബാബുരാജ്, കെ.എഫ് ഡൊമിനിക്, ഗോപാലകൃഷ്ണൻ, മാള ബ്ലോക്ക് പ്രസിഡൻ്റ് പി.ഡി.ജോസ്, മണ്ഡലം പ്രസിഡണ്ടുമാര്‍ തുടങ്ങിയവർ പ്രസംഗിച്ചു. 

വിപുലമായ ബ്ലോക്ക് കൺവെൻഷനും മണ്ഡലം കൺവെൻഷനും തുടർന്ന് ബ്ലോക്ക് പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ നടത്തുന്ന പൗര വിചാരണ യാത്ര വൻ വിജയമാക്കുവാനും നേതൃസംഗമം തീരുമാനിച്ചു.

Leave A Comment