പദവികൾ ആഗ്രഹിക്കാം, എന്നാൽ നടപടികൾ പാലിക്കണം; താക്കീതുമായി താരിഖ് അന്‍വര്‍
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന കോൺഗ്രസ് എംപിമാരുടെ പ്രതികരണത്തിൽ താക്കീതുമായി എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. കോൺഗ്രസിൽ ആർക്കും എന്ത് പദവിയും ആഗ്രഹിക്കാമെന്നും എന്നാൽ പാർട്ടി നടപടികൾ പാലിക്കണമെന്നും തരൂർ പറഞ്ഞു. ആര് മത്സരിക്കണമെന്ന് തീരുമാനിക്കുന്നത് നേതൃത്വമാണെന്നും അദ്ദേഹം അറിയിച്ചു.
നേരത്തെ, നിയമസഭയിലേക്ക് മത്സരിക്കാനാണ് ആഗ്രഹമെന്ന് ശശി തരൂരും ടി.എൻ. പ്രതാപനും മാധ്യമങ്ങളോട് പറഞ്ഞിരുന്നു. തരൂരിനും പ്രതാപനും പുറമേ രാജ്മോഹൻ ഉണ്ണിത്താനും രമ്യ ഹരിദാസും ലോക്സഭാ വിട്ട് നിയമസഭയിലേക്ക് മത്സരിക്കാനുള്ള ആഗ്രഹം നേതൃത്വത്തെ അറിയിച്ചെന്നാണ് റിപ്പോർട്ട്.
കോഴിക്കോട് എംപി എം. കെ. രാഘവനും നിയമസഭാ സീറ്റാണ് ലക്ഷ്യം വയ്ക്കുന്നത് എന്നും സൂചനയുണ്ട്. വടകര എംപി കെ.മുരളീധരന് മാത്രമാണ് ലോക്സഭയിലേക്ക് വീണ്ടും സ്ഥാനാർഥിയാവാന്‍ താത്പര്യമുണ്ടെന്ന് അറിയിച്ചത്.
Leave A Comment