കോൺഗ്രസിലെ ആഭ്യന്തര കലഹം മറച്ചുവയ്ക്കാനുള്ള ശ്രമമാണ് സഭയിൽ കണ്ടത്; റിയാസ്
തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ സമീപനം അജൻഡയുടെ ഭാഗമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കോൺഗ്രസിനുള്ള ആഭ്യന്തര കലഹം മറച്ചുവയ്ക്കാനുള്ള ശ്രമമാണ് സഭയിൽ കണ്ടത്. ബിജെപിക്ക് ഒരു പ്രതിപക്ഷ നേതാവില്ലാത്ത കുറവ് പ്രതിപക്ഷ നേതാവ് പരിഹരിച്ച് കൊടുക്കുന്നുണ്ട്.പ്രതിപക്ഷ നേതാവും ചില കോൺഗ്രസ് എംഎൽഎമാരും മാത്രമാണ് പ്രശ്നം ഉണ്ടാക്കുന്നത്. പെട്ടിപ്പിടുത്തക്കാർ ആഞ്ഞടിച്ചാൽ തകർന്നു പോകില്ല. ഇന്നത്തെ സതീശന്റെ പെട്ടിപ്പിടുത്തക്കാർ പണ്ട് മറ്റ് പലരുടെയും പെട്ടിപ്പിടുത്തക്കാരായിരുന്നുവെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
Leave A Comment