'എന്താ രാഹുലേ, രാവിലെ എഴുന്നേൽക്കാൻ താമസിച്ചോ..': പരിഹസിച്ച് ബിജെപി
ന്യൂഡൽഹി: മോദി സർക്കാരിനെതിരായ "ഇന്ത്യ' സഖ്യത്തിന്‍റെ അവിശ്വാസപ്രമേയ ചർച്ചയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സംസാരിക്കാത്തതിനെ പരിഹസിച്ച് ബിജെപി രംഗത്ത്.
എന്തുകൊണ്ട് ചർച്ചയിൽനിന്ന് പിന്മാറിയെന്ന് ചോദിച്ച് രംഗത്തുവന്ന ബിജെപി നേതാവ് നിഷികാന്ത ദുബെ രാഹുൽ രാവിലെ എഴുന്നേൽക്കാൻ വൈകിയതാണോയെന്നും പരിഹസിച്ചു.
2024ല്‍ ബിജെപി 400 സീറ്റുകളില്‍ വിജയിക്കുമെന്നും നിഷികാന്ത് ദുബെ അവകാശവാദമുന്നയിച്ചു.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി സഭയിലുള്ളപ്പോൾ ആയിരിക്കും രാഹുല്‍ ഗാന്ധി സംസാരിക്കുകയെന്നാണ് സൂചന. വ്യാഴാഴ്ചയാണ് പ്രധാനമന്ത്രി ലോക്സഭയില്‍ സംസാരിക്കുന്നത്.
രാവിലെ ആസാമിൽനിന്നുള്ള കോൺഗ്രസ് അംഗം ഗൗരവ് ഗൊഗോയിയാണ് സഖ്യത്തിനുവേണ്ടി അവിശ്വാസപ്രമേയം അവതരിപ്പിച്ചത്.
മണിപ്പുർ കത്തുന്നത് ഇന്ത്യ കത്തുന്നത് പോലെയാണെന്നും ഒരൊറ്റ ഇന്ത്യയിൽ ഇപ്പോൾ രണ്ടു മണിപ്പുരാണുള്ളതെന്നും ഗൊഗോയ് പറഞ്ഞു. പാർലമെന്‍റ് മണിപ്പുരിലെ ജനങ്ങളുടെ വേദനയ്ക്ക് ഒപ്പം നിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Leave A Comment