'ഇപ്പോൾ നടക്കുന്നത് സഹകരണ മേഖലയ്ക്ക് എതിരായ കടന്നാക്രമണം': എംവി ഗോവിന്ദൻ
കണ്ണൂർ: ഇപ്പോൾ നടക്കുന്നത് സഹകരണ മേഖലയ്ക്ക് എതിരായ കടന്നാക്രമണമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഇഡി രാഷ്ട്രീയമായി സിപിഎമ്മിനെ കടന്നാക്രമിക്കുകയാണെന്നും സഹകരണ മേഖല വലിയ കുഴപ്പമാണെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുകയാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു.സഹകരണ മേഖലയിലെ പണം കൊണ്ടു പോകാനാണ് ശ്രമമെന്നും അതിനെ ശക്തമായി പ്രതിരോധിക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു. ഇപ്പോൾ നടക്കുന്നത് പ്രതിപക്ഷ പാർട്ടികൾക്ക് എതിരായ കടന്നാക്രമണമാണെന്നും സിപിഎം നേതാക്കളെ കള്ള കേസിൽ കുടുക്കുകയാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു. സഹകരണ മേഖലയെ സിപിഎം സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Leave A Comment