'ഇ ഡി യെകാട്ടി വിരട്ടാനാണ് ബിജെപി നീക്കം. അതിവിടെ വിലപോകില്ല': എം കെ കണ്ണന്‍
മാള: സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കുന്ന ഒരു നീക്കവും തന്‍റെ ഭാഗത്തുനിന്നു ഉണ്ടാവില്ലെന്ന് എം കെ കണ്ണന്‍. എല്‍ ഡി എഫ് സംഘടിപ്പിക്കുന്ന സഹകരണ സംരക്ഷണ കൊടുങ്ങല്ലൂർ നിയോജക മണ്ഡലം കാൽനട പ്രചരണ ജാഥ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു എം കെ കണ്ണന്‍.ഇ ഡി യെകാട്ടി വിരട്ടാനാണ് ബിജെപി നീക്കം. അതിവിടെ വിലപോകില്ല. കണ്ണന്‍ പറഞ്ഞു. മാമ്പ്ര ജംഗ്ഷനിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ ജാഥ ക്യാപ്റ്റൻ കെ വി വസന്തകുമാർ, ക്യാപ്റ്റൻ ടി കെ സന്തോഷ്, മാനേജർ കെ ആർ ജൈത്രൻ എന്നിവർക്ക് എം കെ കണ്ണൻ പതാക കൈമാറി. എം രാജേഷ്, കെ ജി ശിവാനന്ദൻ, കെ സി വർഗീസ്, ജോർജ്ജ് നെല്ലിശ്ശേരി, ബിനിൽ പ്രതാപൻ തുടങ്ങിയവർ സംസാരിച്ചു.
Leave A Comment