രാഷ്ട്രീയം

രാഹുല്‍ ഗാന്ധി വയനാട്ടില്‍ തന്നെ മത്സരിക്കും?; സൂചന നല്‍കി താരിഖ് അന്‍വര്‍

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി എംപി വയനാട്ടില്‍ തന്നെ ഇനിയും മത്സരിക്കുമെന്ന് സൂചന. രാഹുല്‍ വയനാട്ടില്‍ നിന്ന് മാറി മത്സരിക്കാനുള്ള സാധ്യതയില്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ പറഞ്ഞു. മത്സരിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ട് രാഹുല്‍ ഗാന്ധിയാണ്. വയനാട്ടിലെ ജനങ്ങള്‍ക്ക് രാഹുല്‍ ഗാന്ധിയുമായി അടുത്ത ബന്ധമാണുള്ളതെന്നും താരിഖ് അന്‍വര്‍ പറഞ്ഞു.

കേരളത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ ഇന്നലെ രാത്രിയോടെയാണ് രാഹുല്‍ ഗാന്ധി കേരളത്തിലെത്തിയത്. വയനാട് ഉള്‍പ്പെടെ നാല് ജില്ലകളിലായി മൂന്ന് ദിവസത്തെ പരിപാടിക്കാണ് രാഹുലെത്തിയത്. ഇന്ന് കോഴിക്കോടും മലപ്പുറത്തും തുടരുന്ന രാഹുല്‍ നാളെ വയനാട് ജില്ലയിലെത്തും.

Leave A Comment