മുകുന്ദപുരം താലൂക്ക് വികസന സമിതിയിൽ നിന്ന് യുഡിഎഫ് അംഗങ്ങൾ ബഹിഷ്ക്കരിച്ച് ഇറങ്ങിപ്പോയി
ഇരിങ്ങാലക്കുട: മുകുന്ദപുരം താലൂക്ക് 173 ആം വികസന സമിതി യോഗത്തിൽ നിന്ന് ചെയർമാനും സ്ഥലം എം.എൽ.എ യുമായ മന്ത്രി ആർ ബിന്ദു സ്ഥിരമായി പങ്കെടുക്കാത്തതിലും ഭൂരിപക്ഷം ജനപ്രതിനിധികൾ പങ്കെടുക്കാത്തതിലും സമിതിയിൽ ഉന്നയിക്കുന്ന വിഷയത്തിൽ വ്യക്തവും ശാശ്വതവും ആയ പരിഹാരം ഉണ്ടാകാത്തതിലും പ്രതിഷേധിച്ചാണ് യുഡിഎഫ് അംഗങ്ങൾ സമിതി യോഗം ബഹിഷ്കരിച്ച് ഇറങ്ങിപ്പോയത്. എം.മുർഷിദ്,ആന്റോ പെരുമ്പിള്ളി,കെ.എ റിയാസുദീൻ,റോക്കി ആളൂക്കാരൻ,സാം തോംസൺ,കെ.സി.കാർത്തികേയൻ,മാണി സി കാപ്പൻ എന്നിവരാണ് ഇറങ്ങിപ്പോയത്.താലൂക്ക് സമിതി യുഡിഎഫിന്റെ കാലത്ത് കാര്യക്ഷമമായിട്ടാണ് പ്രവർത്തിച്ചിരുന്നത്. ഈ യോഗത്തിൽ ചെയർമാനോ ,പ്രതിനിധിയെ ഭൂരിപക്ഷം ജനപ്രതിനിധികളോ പങ്കെടുക്കാത്തതുമാണ് പ്രകോപനത്തിന് കാരണം. ഇന്ന് യോഗം ആരംഭിക്കാൻ വൈകിയെന്നും ഉത്തരവാദിത്തപെട്ടവർ യോഗം ആരംഭിക്കാൻ നിർദേശം നൽകാത്തതാണ് സമിതി ആരംഭിക്കാൻ വൈകിയതെന്നും ചാലക്കുടി എംപി ബെന്നി ബെഹനാന്റെ കോഡിനേറ്റർ മുർഷിദുൽ ജന്നത്ത് രാജ് പ്രസ്താവനയിൽ അറിയിച്ചത്.
Leave A Comment