രാഷ്ട്രീയം

പി ജയരാജനെ തള്ളി ഇ പി ജയരാജന്‍ , തീവ്രവാദ സംഘടനകള്‍ക്ക് കടന്നു വരാന്‍ കഴിയാത്ത സ്ഥലമാണ് കേരളം

തിരുവനന്തപുരം: പി ജയരാജനെ തള്ളി ഇ പി ജയരാജന്‍. തീവ്രവാദ സംഘടനകള്‍ക്ക് കടന്നു വരാന്‍ കഴിയാത്ത സ്ഥലമാണ് കേരളമെന്നും സംസ്ഥാന സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും ഇ പി ജയരാജന്‍ പറഞ്ഞു. പലര്‍ക്കും വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടാകാമെന്നും ഇ പി വ്യക്തമാക്കി. 

കേരളത്തില്‍ നിന്ന് ഐ എസ് റിക്രൂട്ട്‌മെന്റ് നടക്കുന്നുവെന്നും കണ്ണൂരില്‍ നിന്നുള്ള യുവാക്കള്‍ മതഭീകരവാദ സംഘടനയുട ഭാഗമായിട്ടുണ്ടെന്നുമുള്ള പി ജയരാജന്റെ പരാമര്‍ശത്തിലായിരുന്നു ഇ.പി ജയരാജന്റെ പ്രതികരണം.

Leave A Comment