രാഷ്ട്രീയം

കുസാറ്റ് യൂണിയന്‍ 30 വർഷങ്ങൾക്ക് ശേഷം എസ്എഫ്ഐയിൽ നിന്ന് പിടിച്ചെടുത്ത് കെഎസ്‌യു

കൊച്ചി: കൊച്ചിന്‍ സാങ്കേതിക സര്‍വകലാശാല യൂണിയന്‍ 30 വർഷങ്ങൾക്ക് ശേഷം പിടിച്ചെടുത്ത് കെഎസ്‌യു. കുര്യൻ ബിജു യൂണിയൻ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടു. ഇത്തവണ എംഎസ്എഫിനെ ഒഴിവാക്കി ഒറ്റക്കാണ് കെഎസ്‌യു മത്സരിച്ചത്.15ല്‍ 13 സീറ്റും എസ്എഫ്‌ഐയില്‍ നിന്ന് പിടിച്ചെടുത്ത് ആധികാരിക വിജയമാണ് കെഎസ്‌യു സ്വന്തമാക്കിയത്.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് യൂണിയൻ ഭരണം എസ്എഫ്‌ഐയ്ക്ക് ആയിരുന്നു.അതാണിപ്പോൾ കൈവിട്ടുപോയത്.

Leave A Comment