രാഷ്ട്രീയം

നിലമ്പൂ‍‍രിൽ പോരിന് അൻവ‍റും; മലയോര ജനതക്ക് വേണ്ടിയാണ് മത്സരമെന്ന് പിവി അൻവർ

 മലപ്പുറം: നിലമ്പൂ‍‍ര്‍ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പോകുകയാണെന്ന് നിലപാട് വ്യക്തമാക്കി പിവി അൻവർ. തൃണമൂൽ കോണ്‍ഗ്രസ് മത്സരിക്കും. മലയോര ജനതക്ക് വേണ്ടിയാണ് മത്സരമെന്നും പിവി അൻവർ പറഞ്ഞു. 9 വർഷം നടത്തിയ പ്രവർത്തനത്തിനാണ് വോട്ട് തേടുന്നത്. പണം വരും. ജനങ്ങൾ തന്നെ പിന്തുണക്കുന്നുണ്ട്. സതീശന്റെ കാൽ നക്കി മുന്നോട്ട് ഇല്ലെന്നും അന്‍വര്‍ പറ‌‌ഞ്ഞു. ഇന്ന് രാവിലെ അൻവർ മത്സരിക്കുമെന്ന തരത്തിൽ വാ‍ര്‍ത്തകൾ വന്നിരുന്നു. ഇതിന് പിന്നാലെയാണ് വീട്ടിൽ മാധ്യമങ്ങളെ കണ്ടത്.

Leave A Comment