രാഷ്ട്രീയം

കെ ജി ശിവാനന്ദൻ: സിപിഐ തൃശൂർ ജില്ലാ സെക്രട്ടറി

ഇരിഞ്ഞാലക്കുട: കെ ജി ശിവാനന്ദനെ സിപിഐ തൃശ്ശൂ‍ർ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. പത്താം തീയതി ഇരിങ്ങാലക്കുടയിൽ കൊടിയുയർന്ന സിപിഐ തൃശ്ശൂ‍ർ ജില്ലാ സമ്മേളനത്തിന് ഇന്ന് സമാപനമാകും. ശിവാനന്ദൻ്റെ ജില്ലാ സെക്രട്ടറി സ്ഥാനത്തിനെതിരെ ജില്ലാ കൗൺസിലിൽ എതിർപ്പ് ഉയർന്നെങ്കിലും ഒടുവിൽ സംസ്ഥാന നേതൃത്വത്തിൻ്റെ നിർദ്ദേശം ജില്ലാ കൗൺസിൽ അം​ഗീകരിക്കുകയായിരുന്നു. നിലയിൽ എഐടിയുസി ജില്ലാ സെക്രട്ടറിയാണ് കെ ജി ശിവാനന്ദൻ.നിലയിൽ എഐടിയുസി ജില്ലാ സെക്രട്ടറിയാണ് കെ ജി ശിവാനന്ദൻ. ശിവാനന്ദന് പകരം വി എസ് സുനിൽ കുമാർ, ടി ആർ രമേഷ് കുമാ‍ർ എന്നിവരുടെ പേരുകൾ ജില്ലാ സെക്രട്ടറി സ്ഥാനത്തേയ്ക്ക് ഒരു വിഭാഗം നിർദ്ദേശിച്ചിരുന്നു.

Leave A Comment