തൃശൂർ ജില്ലാ കോൺഗ്രസ് പദയാത്ര ഓഗസ്റ്റ് ഒമ്പതുമുതൽ
തൃശ്ശൂർ : സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോസ് വള്ളൂർ നയിക്കുന്ന ജില്ലാതല പദയാത്ര ഓഗസ്റ്റ് ഒന്പതുമുതൽ 15 വരെ നടക്കും. ചേലക്കരയിൽനിന്ന് ആരംഭിക്കുന്ന പദയാത്ര ജില്ലയിലെ 13 നിയോജകമണ്ഡലങ്ങളിലൂടെ സഞ്ചരിച്ച് കൊടുങ്ങല്ലൂരിൽ സമാപിക്കും.
പദയാത്രയുടെ വിജയത്തിനായി വിവിധ കമ്മിറ്റികൾക്ക് രൂപം നൽകി. ഡി.സി.സി. പ്രസിഡന്റ് അധ്യക്ഷനായ യോഗത്തിൽ നേതാക്കളായ ആര്യാടൻ ഷൗക്കത്ത്, ഒ. അബ്ദുറഹിമാൻ കുട്ടി, പി.എ. മാധവൻ, എം.പി. വിൻസെന്റ്, പദ്‌മജ വേണുഗോപാൽ, ടി.വി. ചന്ദ്രമോഹൻ, അനിൽ അക്കര, ജോസഫ് ചാലിശ്ശേരി, എം.പി. ജാക്സൺ, സുനിൽ അന്തിക്കാട്, രാജേന്ദ്രൻ അരങ്ങത്ത്, സി.എസ്. ശ്രീനിവാസൻ, ജോസഫ് ടാജറ്റ് എന്നിവർ പ്രസംഗിച്ചു.
Leave A Comment