രാഷ്ട്രീയം

സ്വപ്ന സുരേഷ് ബി.ജെ.പിയുടെ ദത്തുപുത്രി; തോമസ് ഐസക്

കൊച്ചി : സ്വപ്നയുടെ ആരോപണങ്ങൾ തള്ളി മുൻ മന്ത്രി തോമസ് ഐസക് രം​ഗത്ത്. സ്വപ്നയുടെ ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നും അവർ ബി.ജെ.പിയുടെ ദത്തുപുത്രിയാണെന്നും തോമസ് ഐസക് പറഞ്ഞു. ബിജെപിയാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നതെന്ന് വ്യക്തമാണ്. സാമാന്യ യുക്തിക്ക് ചേരാത്ത ആരോപണങ്ങളാണ് അവർ തുടർച്ചയായി ഉന്നയിച്ചുകൊണ്ടിരിക്കുന്നത്. ആരോപണങ്ങളെ രാഷ്ട്രീയമായി നേരിടും. തന്റെ വീട്ടിലേക്ക് ആർക്കും വരാം. കേസു കൊടുക്കുന്ന കാര്യം പാർട്ടി തീരുമാനിക്കും. വിനോദയാത്രയ്ക്ക് മൂന്നാറിലേക്ക് വിളിക്കാൻ മന്ത്രി അത്ര മണ്ടനല്ലെന്നും തോമസ് ഐസക് പ്രതികരിച്ചു. മുഖ്യമന്ത്രിക്കും മകൾ വീണയ്ക്കും ശിവശങ്കറിനും എതിരായ വിചിത്രമായ ആരോപണങ്ങളാണ് സ്വപ്ന സുരേഷിന്റെ ആത്മകഥയിലുള്ളത്.

കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്, സംസ്ഥാനകമ്മിറ്റി അംഗം പി. ശ്രീരാമകൃഷ്ണൻ, എംഎൽഎ കടകംപള്ളി സുരേന്ദ്രൻ എന്നിവർ തന്നോട് ലൈംഗികച്ചുവയോടെ അടുക്കാനും ബന്ധം പുലർത്താനും ശ്രമിച്ചെന്നാണ് സ്വപ്നയുടെ ഇപ്പോഴത്തെ ആരോപണം.

Leave A Comment