ഭാരത് ജോഡോ യാത്രക്ക് ശേഷം ജോഡോ അഭിയാൻ; 26 നിരീക്ഷകർ
ന്യൂഡൽഹി: ഭാരത് ജോഡോ യാത്രയുടെ തുടർപ്രവർത്തനമായി നടത്തുന്ന ഹാത് സേ ഹാത് ജോഡോ അഭിയാൻ (കൈകോർത്തുള്ള പ്രചാരണം) പരിപാടിയുടെ നടത്തിപ്പിന് വിവിധ സംസ്ഥാനങ്ങളിലേക്ക് 26 നിരീക്ഷകരെ എഐസിസി നിയമിച്ചു.
കേരളത്തിലെയും ലക്ഷദ്വീപിലെയും ചുമതല തമിഴ്നാട്ടിൽ നിന്നുള്ള എംപി തിരുനാവുക്കരസുവിനാണ്. കൊടിക്കുന്നിൽ സുരേഷ് എംപിക്കാണ് തമിഴ്നാടിന്റെ നിരീക്ഷക ചുമതല.
ഭാരത് ജോഡോ യാത്ര സമാപിക്കുന്ന ജനുവരി 26 മുതലാണ് ഹാത് സേ ഹാത് ജോഡോ അഭിയാൻ എന്ന പേരിൽ പ്രചാരണ പരിപാടി ആരംഭിക്കുന്നത്. മണ്ഡലം, ബ്ലോക്ക് തലങ്ങളിൽ പദയാത്ര, ഡിസിസിയുടെ നേതൃത്വത്തിൽ കൺവൻഷൻ, പിസിസിയുടെ നേതൃത്വത്തിൽ റാലി എന്നിവയെല്ലാം ജോഡോ അഭിയാന്റെ ഭാഗമായി നടക്കും.
Leave A Comment