എ.എ.അസീസ് ഒഴിഞ്ഞു; ആര്‍എസ്പിയെ ഇനി ഷിബു ബേബി ജോൺ നയിക്കും
തിരുവനന്തപുരം: ആര്‍എസ്പി സംസ്ഥാന സെക്രട്ടറിയായി ഷിബു ബേബി ജോണിനെ തെരഞ്ഞെടുത്തു. തിരുവനന്തപുരത്ത് ചേർന്ന പാർട്ടി സംസ്ഥാന സമിതി യോഗത്തിലാണ് തീരുമാനം.
അനാരാഗ്യത്തെ തുടര്‍ന്ന് സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിഞ്ഞ എ.എ.അസീസ് തന്നെയാണ് ഷിബുവിന്റെ പേര് നിര്‍ദേശിച്ചത്. കേന്ദ്ര കമ്മിറ്റിയുടെ അനുമതിയോടെയാണ് തീരുമാനം.
പാർട്ടിയിലെ തലമുറ മാറ്റമാണ് ഇതെന്നും ലോക്സഭാ തെരഞ്ഞെടുപ്പാണ് തന്റെ ആദ്യ ലക്ഷ്യമെന്നും സ്ഥാനമേറ്റെടുത്തതിന് പിന്നാലെ അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
Leave A Comment