തില്ലങ്കേരി ഉള്‍പ്പെടെ ആരുടെയും വാല് സിപിഎമ്മിന്റെ തോളില്‍ ഇല്ല: ഗോവിന്ദന്
മലപ്പുറം: ആകാശ് തില്ലങ്കേരി ഉള്‍പ്പെടെ ആരുടെയും വാല് സിപിഎമ്മിന്റെ തോളില്‍ ഇല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. പാര്‍ട്ടി ജനകീയ പ്രതിരോധ ജാഥ നയിക്കുന്നതിനിടെ തിരൂരില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ വച്ചായിരുന്നു പ്രതികരണം.
പത്തനംതിട്ടയില്‍ പാര്‍ട്ടി ജാഥയുടെ പേരില്‍ പ്രാദേശിക നേതാവ് പണപ്പിരിവ് നടത്തിയ സംഭവത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കും. തെറ്റുകള്‍ ഉണ്ടെങ്കില്‍ പാര്‍ട്ടി തിരുത്തി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലീം ലീഗിന് എല്‍ഡിഎഫിലേക്ക് വരാനുള്ള സാധ്യതയും എം.വി.ഗോവിന്ദന് തള്ളി. ഇപ്പോഴത്തെ നിലപാടുമായി ലീഗിന് എല്‍ഡിഎഫിലേക്ക് വരാനാകില്ല.
ലീഗിന്റെ മതേതരത്വ ആഗോളവത്കരണ നിലപാടുകള്‍ ഇടതിനൊപ്പമാകണം. എന്നാല്‍ മാത്രമേ മുന്നണി പ്രവേശം സാധ്യമാകൂ. ഇപ്പോള്‍ ലീഗാണ് എല്‍ഡിഎഫിന്റെ നട്ടെല്ലെന്നും എം.വി.ഗോവിന്ദന് പറഞ്ഞു.
Leave A Comment