രാഷ്ട്രീയം

രാ​ഹു​ലി​നൊ​പ്പം ന​ട​ന്ന​ത് ബി​ജെ​പി​യി​ല്‍ ചേ​രാ​ന​ല്ല: കെ.​മു​ര​ളീ​ധ​ര​ന്‍

തി​രു​വ​ന​ന്ത​പു​രം: താ​ന്‍ ബി​ജെ​പി​യി​ലേ​ക്ക് പോ​കു​മെ​ന്ന പ്ര​ചാ​ര​ണ​ങ്ങ​ള്‍​ക്കെ​തി​രെ ആ​ഞ്ഞ​ടി​ച്ച് കെ.​മു​ര​ളീ​ധ​ര​ന്‍ എം​പി. ന​ട്ടാ​ല്‍ കു​രു​ക്കാ​ത്ത പി​തൃ​ശൂ​ന്യ​നു​ണ​ക​ളാ​ണ് ചി​ല​ര്‍ ത​നി​ക്കെ​തി​രെ പ്ര​ച​രി​പ്പി​ക്കു​ന്ന​തെ​ന്ന് മു​ര​ളീ​ധ​ര​ന്‍ ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു.

രാ​ഹു​ല്‍ ഗാ​ന്ധി​യോ​ടൊ​പ്പം 495 കി​ലോ​മീ​റ്റ​ര്‍ കേ​ര​ളം മു​ഴു​വ​ന്‍ താ​ന്‍ കാ​ല്‍​ന​ട​യാ​യി സ​ഞ്ച​രി​ച്ച​ത് ബി​ജെ​പി​യി​ല്‍ ചേ​രാ​ന​ല്ല. അ​ദ്ദേ​ഹ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തോ​ടു​ള്ള അ​ച​ഞ്ച​ല​മാ​യ വി​ശ്വാ​സം കൊ​ണ്ടാ​ണെ​ന്നും മു​ര​ളീ​ധ​ര​ന്‍ വ്യ​ക്ത​മാ​ക്കി. രാഹുലിനൊപ്പമുള്ള ചിത്രം പ്രൊഫൈൽ പിക് ആക്കിക്കൊണ്ടാണ് മുരളീധരന്‍റെ പ്രതികരണം.

ഏ​തൊ​രു പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ത്തി​ലും കോ​ണ്‍​ഗ്ര​സ് എന്ന പ്രസ്ഥാനത്തിൽ അ​ടി​യു​റ​ച്ചു നി​ല്‍​ക്കും. എ​ത്ര അ​പ​മാ​നി​ക്കാ​ന്‍ ശ്ര​മി​ച്ചാ​ലും കോ​ണ്‍​ഗ്ര​സി​ന്‍റെ സാ​ധാ​ര​ണ പ്ര​വ​ര്‍​ത്ത​ക​നാ​യി തു​ട​രും. ത്രി​പു​ര​യി​ലെ സാ​ഹ​ച​ര്യം ചൂ​ണ്ടി​ക്കാ​ട്ടി​യ​പ്പോ​ള്‍ കൂ​ടു​ത​ല്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നാ​ണ് താ​ന്‍ പ​റ​ഞ്ഞ​ത്. അ​തി​ന്‍റെ പേ​രി​ല്‍ വേ​ട്ട​യാ​ടാ​ന്‍ നോ​ക്ക​ണ്ട.

സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ്ര​ച​രി​പ്പി​ക്കു​ന്ന​തു പോ​ലെ ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്നു ല​ഭി​ക്കു​ന്ന കേ​ന്ദ്ര മ​ന്ത്രി സ്ഥാ​ന​ത്തെ​ക്കാ​ള്‍ ത​നി​ക്ക് അ​ഭി​മാ​നം സാ​ധാ​ര​ണ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ന്‍ ആ​കു​ന്ന​താ​ണ്.

അ​തു​കൊ​ണ്ട് കെ.​ക​രു​ണാ​ക​ര​ന്‍റെ മ​ക​നെ സം​ഘി​യാ​ക്കാ​ന്‍ ആ​രും മെ​ന​ക്കെ​ട​ണ്ട. മ​തേ​ത​ര നി​ല​പാ​ടു​ക​ള്‍ എ​ന്നും ഹൃ​ദ​യ​ത്തോ​ടെ ചേ​ര്‍​ത്തു പി​ടി​ച്ചി​ട്ടു​ണ്ട്. അ​ത് കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ള്‍​ക്ക​റി​യാ​മെ​ന്നും മു​ര​ളീ​ധ​ര​ന്‍ വ്യ​ക്ത​മാ​ക്കി.

Leave A Comment