രാഷ്ട്രീയം

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് തെ​ര​ഞ്ഞെ​ടു​പ്പ്: നാ​മ​നി​ര്‍​ദേ​ശ​പ​ത്രി​ക സ​മ​ര്‍​പ്പ​ണം ഇ​ന്ന് വരെ

തി​രു​വ​ന​ന്ത​പു​രം: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കാ​ന്‍ നാ​മ​നി​ര്‍​ദേ​ശ​പ​ത്രി​ക സ​മ​ര്‍​പ്പി​ക്കാ​നു​ള്ള സ​മ​യം ഇ​ന്ന് അ​വ​സാ​നി​പ്പി​ക്കും. പ്രധാന സ്ഥാനാര്‍ഥികളെല്ലാം ബുധനാഴ്ച നോമിനേഷന്‍ നല്‍കും.

എ ​ഗ്രൂ​പ്പി​ന്‍റെ ഔ​ദ്യോ​ഗി​ക സ്ഥാ​നാ​ര്‍​ഥി രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലാ​ണ്. ഐ ​ഗ്രൂ​പ്പി​ല്‍ നി​ന്ന് അ​ബി​ന്‍ വ​ര്‍​ക്കി കോ​ടി​യാ​ട്ടും കെ.​സി. വേ​ണു​ഗോ​പാ​ല്‍ വി​ഭാ​ഗ​ത്തി​ല്‍​നി​ന്നും ബി​നു ചു​ള്ളി​യി​ലും അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് പോ​രി​ന് ഇ​റ​ങ്ങും.

ഏ​റെ ച​ര്‍​ച്ച​ക​ള്‍​ക്ക് ശേ​ഷ​മാ​ണ് എ ​വി​ഭാ​ഗ​ത്തി​ന്‍റെ സ്ഥാ​നാ​ര്‍​ഥി​യി​ല്‍ തീ​രു​മാ​ന​മു​ണ്ടാ​യ​ത്. രാ​ഹു​ലി​നൊ​പ്പം കെ.​എം.​അ​ഭി​ജി​ത്തി​ന്‍റേ​യും ജെ.​എ​സ്. അ​ഖി​ലി​ന്‍റേ​യും പേ​ര് ഉ​യ​ര്‍​ന്നു​വ​ന്നി​രു​ന്നു. എ​ന്നാ​ല്‍ നി​ല​വി​ലെ പ്ര​സി​ഡ​ന്‍റ് ഷാ​ഫി പ​റ​മ്പി​ലി​ന്‍റെ പി​ന്തു​ണ രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​​ന് അ​നു​കൂ​ല ഘ​ട​ക​മാ​യി.

ഈ 28 ​മു​ത​ല്‍ ഒ​രു​മാ​സം അം​ഗ​ത്വ വി​ത​ര​ണം ന​ട​ക്കും. അം​ഗ​ത്വം എ​ടു​ക്കു​ന്ന​തി​നൊ​പ്പ​മാ​ണ് വോ​ട്ട് ചെ​യ്യാ​നു​ള്ള അ​വ​സ​രം. പ​ര​മാ​വ​ധി അം​ഗ​ങ്ങ​ളെ ചേ​ര്‍​ത്ത്‌ ​വി​ജ​യം സ്വ​ന്ത​മാ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​കും സ്ഥാ​നാ​ര്‍​ഥി​ക​ള്‍.

മ​ത്സ​രം ഉ​റ​പ്പാ​യ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സം​സ്ഥാ​ന കോ​ണ്‍​ഗ്ര​സി​ലെ ഗ്രൂ​പ്പു​ക​ളു​ടെ ശ​ക്തി​പ്ര​ക​ട​നം കൂ​ടി​യാ​കും യൂ​ത്തു​കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ തെ​ര​ഞ്ഞെ​ടു​പ്പ്.

Leave A Comment