രാഷ്ട്രീയം

പിണറായിയെ കരിങ്കൊടി കാണിക്കാൻ ആഹ്വാനം ചെയ്തത്രേ; കെ.എസ്. ശബരീനാഥൻ ആവേശമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധത്തിന്റെ പേരിൽ മുൻ എം.എൽ.എ കെ.എസ്. ശബരീ നാഥിനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ. സ്വർണക്കടത്ത് കേസുപോലെയുള്ള വളരെ ഗുരുതരമായ കുറ്റകൃത്യത്തിൽ ഏർപ്പെട്ട മുഖ്യമന്ത്രിയെ പ്രതിഷേധത്തിന്റെ ഭാഗമായി കരിങ്കൊടി കാണിക്കാൻ പദ്ധതിയിട്ടുവെന്ന വിഷയത്തിലാണ് കെ.എസ്.ശബരീ നാഥിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ആരുടെ അറിവോടെയാണെങ്കിലും തങ്ങൾക്ക് അഭിമാനമേയുള്ളൂ. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയെ പോലെ സഹപാഠിയെ കൊല്ലാൻ ശ്രമിച്ച കേസല്ലല്ലോ ഇത്.

ഡിവൈഎഫ്ഐ നേതാക്കന്മാരെപ്പോലെ സാമൂഹ്യവിരുദ്ധമായ കേസിലല്ലല്ലോ കെ.എസ്. ശബരീനാഥിനെ അറസ്റ്റ് ചെയ്തത്. നാട്ടിൽ സമരം ചെയ്തുവെന്ന കേസിലല്ലേ. വലിയ അഭിമാനമാണ്, വലിയ ആവേശമാണ് കെ.എസ്. ശബരീനാഥിനെക്കുറിച്ച് ഓർക്കുമ്പോൾ തങ്ങൾക്കുള്ളതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു.

Leave A Comment